പൂക്കോട് തടാകം

പൂക്കോട് തടാകം

വയനാട് ജില്ലയിലെ ഒരു ശുദ്ധജല  തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിലായാണ് തടാകത്തിന്റെ സ്ഥാനം. 

വൈത്തിരിയിലുള്ള ഈ തടാകം വയനാട്ടിലെ പ്രധാന വിനോദസഞ്ചാര ആകർഷണമാണ്. ഒരു മീൻ വളർത്തൽ കേന്ദ്രവും ഹരിതഗൃഹവും ഇവിടെ ഉണ്ട്. വയനാട്ടിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും കരകൌശല വസ്തുക്കളും ഇവിടെ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട് . 13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.ചുറ്റും നടക്കുവാനായി നടപ്പാത തയ്യാറാക്കിയിട്ടുള്ള തടാകത്തിൽ പെഡൽ ബോട്ടുകൾ സവാരിക്കായി ഉണ്ട്. തടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പലുകൾ കാണാം

പൂക്കോട് തടാകം

 

.                                                                                      .