ബാണാസുര സാഗര്‍ ഡാം

വയനാട് ജില്ലയില്‍ കബനി നദിയുടെ പോഷക നദിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം .  ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം എന്ന പദവിയും ഈ ബാണാസുര സാഗര്‍ ഡാമിനാണ്.  കൂടാതെ  മണ്ണുകൊണ്ട് നിര്‍മ്മിച്ച (  Earth Dam )  ഏഷ്യയിലെ ഏറ്റവും വലിയ ഡാമും ഇത് തന്നെയാണ്.  കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറേത്തറ എന്ന സ്ഥലത്തുള്ള  കരമനത്തോടിന് കുറുകെയാണ് ഈ ഡാം പണി കഴിച്ചിട്ടുള്ളത്.  1979 ല്‍ പണി ആരംഭിച്ച ഈ അണക്കെട്ട് 2004  ല്‍ പണി പൂര്‍ത്തിയാക്കി.  കോഴിക്കോട് ജില്ലയിലെ കക്കയം ജലവൈദ്യുത പദ്ധതിക്ക് വെള്ളം എത്തിക്കുന്നതിനും ജലസേചനത്തിനുമായാണ് ഈ അണക്കെട്ട് പ്രധാനമായും നിര്‍മ്മിച്ചത്.  എന്നാല്‍ പദ്ധതികള്‍ പലതും നടന്നില്ലെങ്കിലും പിന്നീട് ഇതൊരു ടൂറിസ്റ്റ് സ്പോര്‍ട് ആയി മാറുകയാണ് ഉണ്ടായത്.  ഹിന്ദു പുരാണങ്ങളിലെ ബാണാസുരന്‍ എന്ന അസുരന്‍റെ പേരിലുണ്ടായ മലയുടെ കീഴില്‍ പണി കഴിപ്പിച്ചതിനാല്‍ ആണ് ഈ അണക്കെട്ടിന് ബാണാസുര സാഗര്‍ അണക്കെട്ട് എന്നു പേര് ലഭിച്ചത്. ബാണാസുര സാഗര്‍ ഡാം